ഇസ്രായേയിലെ ഓണാഘോഷം; മലയാള തനിമയില്‍ സീന്യൂസ് ലൈവ് ടീമിന്റെ ഓണാഘോഷം

ഇസ്രായേയിലെ ഓണാഘോഷം; മലയാള തനിമയില്‍ സീന്യൂസ് ലൈവ് ടീമിന്റെ ഓണാഘോഷം

ഇസ്രയേല്‍: ഓഗസ്റ്റ് 25 ന് ഇസ്രായേലിലെ ടെല്‍ അവിവില്‍ സീന്യൂസ് ലൈവ് ഇസ്രായേല്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍നടത്തപ്പെട്ടു. ഫാ. തോമസ് കൊച്ചുമണ്ണാരേത്ത ​ഓ എഫ് എംന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.

പരിപാടികള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ജിജി നൈനാന്‍, അസി കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. സിന്യൂസിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇസ്രായേലില്‍ ഓണാഘോഷ പരിപാടികള്‍ നടത്തിയത്. ഫാ. പ്രദീപ് കള്ളിയാത്ത് ഓ എഫ് എമും ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

എല്ലാവരും ഓണസദ്യക്കുള്ള വിഭവങ്ങള്‍ അവരവരുടെ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന് പാള കൊണ്ട് ഉണ്ടാക്കിയ പ്ലേറ്റില്‍ ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചതും വ്യത്യസ്ത അനുഭവമായിരുന്നെന്ന് ങ്കെടുത്തവര്‍ പറഞ്ഞു. 

കൂടാതെ ഓണാഘോഷത്തില്‍ എല്ലാവരും വളരെയധികം സന്തോഷത്തോടു കൂടി പങ്കെടുത്തെന്നും വരും വര്‍ഷങ്ങളില്‍ ഇതു പോലെയുള്ള പരിപാടികള്‍ കൂടുതല്‍ മനോഹരമായി നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.