52 കൊലക്കേസുകള്‍ തെളിയിച്ചു; കേരളത്തിന്റെ 'ഷെര്‍ലക് ഹോംസ്' കെ.ജി സൈമണ്‍ ഇന്ന് വിരമിക്കും

 52 കൊലക്കേസുകള്‍ തെളിയിച്ചു; കേരളത്തിന്റെ 'ഷെര്‍ലക് ഹോംസ്'  കെ.ജി സൈമണ്‍ ഇന്ന് വിരമിക്കും

പത്തനംതിട്ട: ഏറെ വിവാദമായ കൂടത്തായി കൊലപാതക പരമ്പര ഉള്‍പ്പടെ 52 കൊലക്കേസുകളുടെ ചുരുളഴിച്ച് മലയാളികളുടെ കൈയ്യടി നേടിയ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ ഇന്ന് വിരമിക്കും. 36 വര്‍ഷത്തെ സര്‍വീസിനൊടുവില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹത്തിന്റെ പടിയിറക്കം.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചെങ്കിലും കൂടത്തായി കേസില്‍ ജോളിയെ പിടികൂടുന്നതോടെയാണ് സൈമണ്‍ മലയാളികള്‍ക്കിടയില്‍ പരിചിതനാകുന്നത്. 1984ല്‍ തുമ്പ എസ്‌ഐ ആയിട്ടാണ് പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ല്‍ ഐപിഎസ് ലഭിച്ചു.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പല കേസുകള്‍ക്കും അദ്ദേഹം തുമ്പുണ്ടാക്കിയത്. ചങ്ങനാശേരിയിലെ മഹാദേവന്‍ എന്ന 13 വയസുകാരന്റെ തിരോധാനം 18 വര്‍ഷത്തിനു ശേഷമാണ് അന്വേഷിച്ചു കണ്ടെത്തിയത്. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം സൈമണ്‍ അന്വേഷണം ഏറ്റെടുത്തതിനെത്തുടര്‍ന്നായിരുന്നു.

അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസും വലിയ വാര്‍ത്താ പ്രാധാന്യം നേടി. ജെസ്‌നയുടെ തിരോധാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയാക്കാതെയാണ് വിരമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.