സൂപ്പർ രുചിയിൽ കപ്പ ബിരിയാണി
ചേരുവകൾ
ബീഫ് മാരിനേറ്റ് ചെയ്യുന്നതിന്
- അസ്ഥി ഉള്ള ബീഫ് - 1 കിലോ
- കുരുമുളക് പൊടി - 1tsp
- മഞ്ഞൾപ്പൊടി - 1/2 tsp
- ഉപ്പ് ആവശ്യത്തിന്
ബീഫ് മസാലയ്ക്ക്
- എണ്ണ
- സവാള - 3 എണ്ണം (നന്നായി അരിഞ്ഞത്)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2tsp
- പച്ചമുളക് - 3
- കറിവേപ്പില
- മല്ലിപൊടി - 4 tsp
- കശ്മീരി മുളകുപൊടി - 1 tsp
- ചുവന്ന മുളകുപൊടി - 1 tsp
- ഗരം മസാലപ്പൊടി - 1½tsp
- കപ്പ - 2 കിലോ
- വെള്ളം
- ഉപ്പ് ആവശ്യത്തിന്
കപ്പ മസാലയ്‌ക്കായി
- പച്ചമുളക് - 3
- വെളുത്തുള്ളി - 4 കഷ്ണം
- ഉള്ളി - 5 എണ്ണം
- തേങ്ങ ചിരകിയത് - 1/2 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 tsp
- ജീരകം - 1/2 tsp
- കറിവേപ്പില
ഗാർണിഷിനായി
- എണ്ണ
- കടുക് - 1/2 tsp
- ഉള്ളി - 3
- കറിവേപ്പില
പാകം ചെയുന്ന വിധം
പ്രഷർ കുക്കറിൽ ബീഫ്, 1 ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി പകുതി വേവിൽ വേവിച്ചെടുക്കുക.
ഇനി ഇറച്ചിക്കുള്ള മസാല തയ്യാറാക്കാം. ആദ്യം സവാള വഴറ്റിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമുളക് ചേർത്ത് വഴറ്റിയെടുക്കുക. കുറച്ചു കറിവേപ്പില ചേർക്കുക. സവാള നന്നായി വഴറ്റി കഴിയുമ്പോൾ, 4 ടീസ്പൂൺ മല്ലിപൊടി, 1 ടീസ്പൂൺ കാശ്മീരി മുളക് പൊടി ചേർക്കുക. 1 ടീസ്പൂൺ സാധാരണ മുളക് പൊടി കൂടി ചേർത്ത് വഴറ്റുക. 1 ടീസ്പൂൺ ഗരം മസാല ചേർക്കുക. മസാല മൂത്ത് കഴിയുമ്പോൾ വേവിച്ച ബീഫ് വെള്ളത്തോട്കൂടി ചേർത്തിളക്കുക. മൂന്ന് മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
കപ്പ വേവിച്ചെടുക്കുക.
മിക്സിയിൽ 3 ഉള്ളി, വെളുത്തുള്ളി, 2 പച്ചമുളക്, 1/ 2 കപ്പ് ചേരണ്ടിയ തേങ്ങാ, 1/ 2 ടീസ്പൂൺ മഞ്ഞൾ പൊടി, 1/ 2 ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് വെള്ളമില്ലാതെ അരച്ചെടുക്കുക.
കപ്പയുടെ വെള്ളം ഊറ്റി കളയുക. അരച്ച മസാല കൂട്ടി ചേർത്ത്, അടച്ചു വെച്ച് മൂന്ന് മിനിറ്റ് വേവിക്കുക.
വേവിച്ച കപ്പ ഇനി ബീഫിലേക്കു ഇടുക. നന്നായി ഇളക്കി എടുക്കുക.
അൽപ്പം കടുക് പൊട്ടിച്ചു, ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഗാർണിഷ് ചെയ്യുക.
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന, നല്ല രുചിയുള്ള കപ്പ ബിരിയാണി റെഡി.
സെബാസ്റ്റ്യൻ
ദുബായ്
ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 9
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.