വീടിന് മുകളിൽ നിന്നും മരത്തിലേക്ക് ഇഴഞ്ഞ് കയറി കൂറ്റൻ പെരുമ്പാമ്പ്; ഓസ്ട്രേലിയയിൽ നിന്നുള്ള നടുക്കുന്ന വീഡിയോ

വീടിന് മുകളിൽ നിന്നും മരത്തിലേക്ക് ഇഴഞ്ഞ് കയറി കൂറ്റൻ പെരുമ്പാമ്പ്; ഓസ്ട്രേലിയയിൽ നിന്നുള്ള നടുക്കുന്ന വീഡിയോ

ബ്രിസ്ബൺ: ഓസ്‌ട്രേലിയയിൽ പെരുമ്പാമ്പുകൾ വീടുകളിൽ കയറുന്ന കാഴ്ചകൾ വിരളമല്ല. ഇപ്പോൾ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് മരത്തിലേക്ക് കയറുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് ഇഴഞ്ഞ് കയറിയ പെരുമ്പാമ്പ്, അവിടെ നിന്ന് ഒരു മരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം നടുക്കം ഉണ്ടാക്കിയിരിക്കുകയാണ്. തുടർന്ന് ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഇഴഞ്ഞുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലും സാധാരണ കണ്ടുവരുന്ന പെരുമ്പാമ്പാണ് കർപ്പെറ്റ് പൈത്തൺസ്. പെരുമ്പാമ്പുകളിൽ അത്യാവശ്യം വലിയവയാണ് കർപ്പെറ്റ് പൈത്തൺസ്. മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമായി കാർപെറ്റ് പൈത്തണിന് വേറിട്ട പേശിയാണ് ഉള്ളത്. ഇതാണ് മരത്തിന്റെ മുകളിലേക്ക് അനായാസം കയറാൻ ഇതിന് കരുത്തുപകരുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലുമാണ് കാർപ്പെട്ട് പെരുമ്പാമ്പുകളെ ധാരാളമായി കണ്ടു വരുന്നത്. വീടിൻറെ മച്ചിൽ നിന്നും കട്ടിലിന് അടിയിൽ നിന്നും എന്തിന് ചുമരിൽ തൂക്കിയ ഫോട്ടോയ്ക്ക് പിന്നിൽ നിന്ന് വരെ ഇവയെ പിടികൂടുന്നതിൻറെ വീഡിയോകൾ അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.