വാഷിങ്ടണ്‍: മനുഷ്യന്റെ ദൈനംദിന യാത്രാശീലങ്ങളെ പൊളിച്ചെഴുതാന്‍ ശേഷിയുള്ള നൂതന പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് നാസ. ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് വെറും 90 മിനിറ്റുകൊണ്ട് ഫ്‌ലൈറ്റില്‍ എത്തുക, ഇന്നത്തെ സാഹചര്യത്തില്‍ ഇതൊരു വിദൂരസ്വപ്നം മാത്രമാകാം.
എന്നാല്‍ ഈ വിദൂര സ്വപ്‌നത്തെ കൈപ്പിടിയില്‍ ഒതുക്കാനുള്ള പരിശ്രമത്തിലാണ് നാസ.
ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നിലവില്‍ സഞ്ചരിക്കുന്നതിനെക്കാള്‍ നാലിരട്ടി വേഗത്തില്‍ ഫ്‌ലൈറ്റ് പറക്കേണ്ടതുണ്ട്. അതെങ്ങനെ സാധ്യമാക്കാം എന്നാണ് നാസ ഇപ്പോള്‍ പര്യവേക്ഷണം ചെയ്യുന്നത്.
നിലവില്‍ വാണിജ്യ യാത്രാ വിമാനങ്ങള്‍ക്ക് അറ്റ്‌ലാന്റിക് കടന്ന് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലെത്താന്‍ ഏകദേശം ഏഴ് മണിക്കൂര്‍ പറക്കണം. കോണ്‍കോര്‍ഡ് ഉണ്ടായിരുന്നപ്പോള്‍, അതിന് മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാമായിരുന്നു. ഇപ്പോള്‍, ആ സമയം ഏകദേശം 90 മിനിറ്റായി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് തങ്ങള്‍ എന്ന് നാസ വെളിപ്പെടുത്തുന്നു.
വലിയ വിമാനങ്ങള്‍ ഇന്ന് മണിക്കൂറില്‍ 965 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്, എന്നാല്‍ മാക് 2 നും മാക് 4 നും ഇടയില്‍ (മണിക്കൂറില്‍ 2469-4939 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ സാധ്യതയുള്ള സൂപ്പര്‍ സോണിക് പാസഞ്ചര്‍ എയര്‍ ട്രാവല്‍ എയര്‍ ക്രാഫ്റ്റുകളുടെ വാണിജ്യ സാധ്യതകളെപ്പറ്റിയാണ് നാസ ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
ഏകദേശം 50 ഫ്‌ലൈറ്റ് റൂട്ടുകളില്‍ ഇത്തരമൊരു സൂപ്പര്‍സോണിക് പാസഞ്ചര്‍ എയര്‍ ട്രാവല്‍ എയര്‍ക്രാഫ്റ്റിന് വന്‍ സാധ്യതയുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും കരപ്രദേശത്തിന് മുകളിലൂടെ സൂപ്പര്‍സോണിക് പറക്കല്‍ അനുവദിക്കുന്നില്ല. അതിനാല്‍ പസഫിക് സമുദ്രം കടന്നുള്ള റൂട്ടുകളിലാണ് നാസയുടെ പഠനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ പരീക്ഷണങ്ങള്‍ക്കായി ത59 ഫ്‌ലൈറ്റ് പോലുള്ള ഡിസൈനുകള്‍ നാസ പരീക്ഷിക്കുന്നു. അതിന് താരതമ്യേന നിശബ്ദമായി സൂപ്പര്‍സോണിക് വേഗതയില്‍ പറക്കാന്‍ കഴിയും. നാസയിലെ അഡ്വാന്‍സ്ഡ് എയര്‍ വെഹിക്കിള്‍ പ്രോഗ്രാം അതിവേഗ യാത്രാ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയിരിക്കകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.