പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം

പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം

മലപ്പുറം: പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം. ഇതിനായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന റോഡ് സുരക്ഷാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് 'അപകട രഹിത മലപ്പുറം' ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്.

'ഒരല്‍പം ശ്രദ്ധ, ഒരായുസിന്റെ കാവല്‍' ഇതാണ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ സന്ദേശം. ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ട്രോമ കെയര്‍ എന്നിവരുടെ സംയുക്ത അഭിമുഖത്തിലാണ് പുതുവര്‍ഷ പുലരി മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നത ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്. റോഡ് സുരക്ഷാ സന്ദേശം നല്‍കുന്നതിനൊപ്പം രാത്രി യാത്രക്കാര്‍ക്ക് ലഘു ഭക്ഷണവും വിതരണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.