എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡല്‍ഹി: എസ്പിജി ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

2016 മുതല്‍ എസ്പിജി ഡയറക്ടറായി സേവനമനുഷ്ടിക്കുകയാണ്. കഴിഞ്ഞ മെയില്‍ അദ്ദേഹത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സിന്‍ഹ.

ജാര്‍ഖണ്ഡിലായിരുന്നു അരുണ്‍ കുമാര്‍ സിന്‍ഹയുടെ വിദ്യാഭ്യാസം. തിരുവനന്തപുരം ഡിസിപി, കമ്മീഷണര്‍, ഇന്റലിജന്‍സ് ഐജി അടക്കമുള്ള സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എതിരെ വന്ന ഇമെയില്‍ വധഭീഷണിയിലടക്കം തെളിവ് കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

ലോക്നാഥ് ബെഹ്‌റയ്ക്ക് ശേഷം കേരള ഡിജിപിയായി അരുണ്‍ കുമാര്‍ സിന്‍ഹയുടെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍വീസിലായിരുന്ന അദ്ദേഹം കേരളത്തിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

അരുണ്‍കുമാര്‍ സിന്‍ഹയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ മികവോടെ നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുണ്‍കുമാര്‍ സിന്‍ഹയെന്ന് മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.