ആലപ്പുഴ: കുട്ടനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. കുട്ടനാട് ഏരിയാ നേതൃത്വം ഏകാധിപതികളെ പോലെ പെരുമാറുന്നുവെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രകുമാര്‍. 294 പേര്‍ പാര്‍ട്ടിവിട്ടു സിപിഐയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കമ്മീഷനെ വെച്ച് പീഡിപ്പിക്കുകയാണ്. കുട്ടനാട്ടിലെ വിഭാഗീയത പരിഹരിച്ചു എന്ന വാദം കള്ളമാണെന്നും സംഘടനാ തിരഞ്ഞെടുപ്പ് മുതലുള്ള പ്രാദേശിക തര്‍ക്കങ്ങള്‍ രൂക്ഷമായ കുട്ടനാട്ടില്‍ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമങ്കരി പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറും ബ്രാഞ്ച് സെകട്ട്രറിയുമായ സജീവ് ഉംന്തറയെ രാമങ്കരി ജംഗ്ഷനയില്‍വെച്ച് പരസ്യമായി മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദ്ദിച്ചവരെ പാര്‍ട്ടി ഏരിയാ നേതൃത്വം സംരക്ഷിക്കുകയാണ്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയക്ക് പാരതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും അടക്കമുള്ള നേതൃത്വം ഇതിനെല്ലാം കുടപിടിക്കുകയാണെന്നും രാജേന്ദ്രകുമാര്‍ ആരോപിച്ചു.
എം.വി ഗോവിന്ദന്‍ സെക്രട്ടറി ആയപ്പോള്‍ ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ സ്ത്രീപീഡന കേസുകളില്‍ പോലും നടപടിയില്ലെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു. പഞ്ചായത്ത് അംഗത്തിനെതിരെ ഇരയായ സ്ത്രീ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ട് കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ നീതിക്കായി ഇരയായ സ്ത്രീക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമങ്കരിയില്‍ നിന്ന് 89 പേരും മുട്ടാറില്‍ നിന്ന് 81 പേരും തലവടിയില്‍ നിന്ന് 68 പേരും കാവാലത്ത് നിന്ന് 45 പേരും വെളിയനാട്ട് നിന്ന് 11 പേരുമുണ്ട്. സിപിഎമ്മിന് വന്‍ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി തിരഞ്ഞെടുപ്പു മുതല്‍ തുടരുന്ന വിഭാഗീയതയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയത്. വരും നാളുകളില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.