ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുളള വിമാന സര്‍വീസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ അവസാനത്തോടെയാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ജനുവരി എട്ടോടെ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുണ്ടാകുകയെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ കൂടാതെ മറ്റ് പല രാജ്യങ്ങളും ബ്രിട്ടനിലേക്കും തിരിച്ചുമുളള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.