പാകിസ്ഥാനെതിരായ കൂറ്റന്‍ വിജയം; ടീം ഇന്ത്യയെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

പാകിസ്ഥാനെതിരായ കൂറ്റന്‍ വിജയം; ടീം ഇന്ത്യയെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ചിരവൈരികളായ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരാട് കോലിയെയും കെഎല്‍ രാഹുലിനെയും പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം ഇന്ത്യയുടെ ആറു മുന്‍നിര ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നത് ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് എക്‌സ് (ട്വിറ്റര്‍)ല്‍ കുറിച്ചു.

ആദ്യ മല്‍സരത്തില്‍ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഫോമിലായപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഓപ്പണര്‍മാരായ ഗില്ലും നായകന്‍ രോഹിത് ശര്‍മയും ഫോമിലായി. പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ ഓപ്പണര്‍മാര്‍ ഇരുവരും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ കോലിയും രാഹുലും സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

194 പന്തില്‍ നിന്ന് 233 റണ്‍സിന്റെ കൂട്ടുകെട്ട് ഇട്ട രാഹുലും കോലിയും പാക് താരങ്ങളായ നാസിര്‍ ജംഷാദ്- മുഹമ്മദ് ഹഫീസ് സഖ്യം 2012ല്‍ നേടിയ 224 റണ്‍സിന്റെ കൂട്ടുകെട്ട് റെക്കോര്‍ഡ് പഴങ്കഥയാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.