ഫാ.മാത്യുസ് കുന്നേപുരയിടം ഒ സി ഡി നിര്യാതനായി

ഫാ.മാത്യുസ് കുന്നേപുരയിടം ഒ സി ഡി നിര്യാതനായി

കുവൈറ്റ് സിറ്റി: ദീർഘകാലം കുവൈറ്റിലെ നോർത്തേൺ അറേബ്യ വികാരി അപ്പോസ്റ്റലേറ്റിൽ വികാരി ജനറലായി സേവനം അനുഷ്ഠിച്ച ഫാ. മാത്യൂസ് കുന്നേപുരയിടം ഒസിഡി (78 വയസ്സ്) വെള്ളിയാഴ്ച രാവിലെ കോട്ടയത്തുവച്ച് നിര്യാതനായി. ഇന്ന് വൈകുന്നേരം ഏറ്റുമാനൂർ ചെറുപുഷ്പ ആശ്രമത്തിലേക്ക് കൊണ്ട് വരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ മൂവാറ്റുപുഴയ്‌ക്ക്‌ കൊണ്ട് പോകുന്നതുമാണ്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

കോട്ടയം ജില്ലയിലെ നരിയങ്ങാനം ഗ്രാമത്തിൽ കുന്നേൽപുരയിടം ഫ്രാൻസീസിന്റെയും ഏലിക്കുട്ടിയുടെയും മകനായി 1950 ൽ മാത്യൂസച്ചൻ ജനിച്ചു. 1972 ൽ വൈദീകപട്ടം സ്വീകരിച്ചു. പഞ്ചാബ് മിഷനിൽ ആരംഭിച്ച വൈദീക ജീവിതം 2001 ജൂലൈയിൽ കുവൈറ്റിൽ ശുശ്രൂഷ ആരംഭിച്ചു. 2006 ൽ താല്ക്കാലികമായി കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കും പിന്നീട് ബൽജിയത്തിലേക്കും പ്രവർത്തനമണ്ഡലം മാറ്റി. വീണ്ടും 2008 ൽ അദ്ദേഹം കുവൈറ്റിൽ തിരിച്ചെത്തി . 2009 ൽ മാത്യൂസച്ചൻ കുവൈറ്റ് വികാരിയേറ്റിൽ വികാരി ജനറലായി പ്രവർത്തനം ആരംഭിച്ചു. 2018 ൽ കുവൈറ്റിലെ സേവനങ്ങൾക്ക് വിരാമമിട്ട് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു.

കുവൈറ്റിലെ വിശ്വാസ സമൂഹത്തിനു ഏറെ പ്രിയപ്പെട്ട ഫാ. മാത്യൂസ് കുന്നേൽപുരയിടത്തിന്റെ വിയോഗത്തിൽ സീറോ മലബാർ എപ്പിസ്‌കോപ്പൽ വികാർ ഫാ.ജോണി ലോണിസ് മഴുവഞ്ചേരി, കുവൈറ്റ് എസ്എംസിഎ പ്രസിഡന്റ് സുനിൽ റാപ്പുഴ എന്നിവർ അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26