ആശ്വാസം: 11 സാംപിളുകള്‍ കൂടി നെഗറ്റിവ്; നിപ ആദ്യം ബാധിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ശ്രമമെന്ന് ആരോഗ്യ മന്ത്രി

ആശ്വാസം: 11 സാംപിളുകള്‍ കൂടി നെഗറ്റിവ്; നിപ ആദ്യം ബാധിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ശ്രമമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ പരിശോധനയില്‍ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൈറസ് സ്ഥിരീകരിച്ച ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ പതിനൊന്നു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. െൈഹ റിസ്‌കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയി. നിപ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കല്‍ കോളജില്‍ നിലവില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ഐഎംസിഎച്ചില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കൂടി ഉണ്ട്. രണ്ടു സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമാണ് പോസിറ്റിവ് ആയവര്‍ ഉള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നു. എല്ലാവരുടെയും നില തൃപ്തികരമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ആദ്യം മരിച്ച വ്യക്തിയുടെ ഒന്‍പത് വയസുള്ള കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. എന്നാല്‍ കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ആദ്യം മരിച്ചയാള്‍ക്ക് എങ്ങനെ അസുഖം വന്നെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്ന് മന്ത്രി പറഞ്ഞു.

അദ്ദേഹത്തിന് രോഗം വന്നത് ഇരുപത്തിരണ്ടാം തീയതിക്കടുത്താവണം. അതിനു മുമ്പുള്ള ദിവസങ്ങളിലെ യാത്രയും മറ്റുമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതിലൂടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.