തീയായി സിറാജ്, ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ; 51 റണ്‍സ് വിജയലക്ഷ്യം

തീയായി സിറാജ്, ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ; 51 റണ്‍സ് വിജയലക്ഷ്യം

കൊളംബോ: ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ഔട്ടായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആശ്വസിക്കാന്‍ ഇടനല്‍കാതെ അക്ഷരാര്‍ഥത്തില്‍ ആളിപ്പടരുകയായിരുന്നു ഇന്ത്യയുടെ ബൗളര്‍മാര്‍. പ്രത്യേകിച്ചും സിറാജ്. ഒരോവറില്‍ നേടിയ നാലു വിക്കറ്റ് അടക്കം ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത സിറാജിന് ബുംറ മികച്ച പിന്തുണ നല്‍കി.

ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യയ്ക്കു സമ്മാനിച്ച ബുംറ അഞ്ചോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി. 2.2 ഓവറില്‍ 3 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ മികച്ചു നിന്നു.

17 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ആണ് ടോപ്‌സ്‌കോറര്‍. മെന്‍ഡിസിനു പുറമെ ദുഷന്‍ ഹേമന്തയ്ക്കു മാത്രമേ രണ്ടക്കം കണ്ടെത്താനായുള്ളു. അഞ്ചു ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.