സെലന്‍സ്‌കി അടുത്തയാഴ്ച്ച അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും

സെലന്‍സ്‌കി അടുത്തയാഴ്ച്ച അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും

വാഷിംഗ്ടണ്‍: ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അടുത്താഴ്ച യു.എസിലെത്തും. വ്യാഴാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന സെലന്‍സ്‌കി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിലും ഇരുനേതാക്കളും പങ്കെടുക്കും.

ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സെലന്‍സ്‌കി ഉക്രെയിനിലേക്ക് കൂടുതല്‍ ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രെയിനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷമുള്ള സെലെന്‍സ്‌കിയുടെ രണ്ടാമത്തെ യു.എസ് സന്ദര്‍ശനമാണിത്.

ഉക്രെയ്ന് 2400 കോടി ഡോളറിന്റെ (ഏകദേശം രണ്ടുലക്ഷം കോടി രൂപ) സൈനിക സഹായം ലഭ്യമാക്കണമെന്ന ബൈഡന്റെ ശിപാര്‍ശ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് എടുത്തിരിക്കെയാണ് സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.