കൊച്ചി: കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ ഇ.ഡി പുറത്ത് വിട്ടു. മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയ ബിനാമി ഇടപാടിന്റെ രേഖകള്‍ ഇ.ഡി കണ്ടെത്തി.
ആധാരം എഴുത്തുകാരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകള്‍ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി.
ഇന്നലെ നടത്തിയ ഇ.ഡി റെയിഡില്‍ എസ്.ടി ജ്വല്ലറി ഉടമ സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തു. 800 സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇ.ഡി കണ്ടെടുത്തത്.
ഒളിവിലുള്ള അനില്‍ കുമാര്‍ എന്ന വ്യക്തിയുടെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള അഞ്ച് രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് അഞ്ച് കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v