ഇംഫാല്‍: മണിപ്പൂര്‍ കലാപ അന്വേഷണ സംഘത്തിലേക്ക് ഹരിയാന സര്‍ക്കാര്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മഹാരാഷ്ട്ര മുന്‍ ഡിജിപി ദത്താത്രയ് പദ്സാല്‍ജിക്കറുടെ സംഘത്തിലേക്കാണ് സുരീന്ദര്‍ പാല്‍ സിങ്, സുനില്‍ കുമാര്‍ എന്നിവരെ നിയമിച്ചത്.
മണിപ്പൂരില്‍ നടന്നുവരുന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ചുമതലക്കായി ഹരിയാനയെ കൂടാതെ ഉത്തര്‍പ്രദേശ്, അസം, ത്രിപുര എന്നീ സംസ്ഥാന സര്‍ക്കാരുകളോട് സി.ബി.ഐ.യുടെ സേവനങ്ങള്‍ തീര്‍പ്പാക്കുന്നതിനായി രണ്ട് എസ്.പി ലെവല്‍ ഓഫീസര്‍മാരെ വീതം നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂരില്‍ നടന്ന അക്രമസംഭവങ്ങളുടെ അന്വേഷണ പുരോഗതി സുപ്രീം കോടതി നിരീക്ഷിച്ചുവരികയാണ്. ഇക്കഴിഞ്ഞ മെയ് മൂന്നിനാരംഭിച്ച കലാപത്തില്‍ മെയ്‌തേയി കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക ജീവനും നഷ്ടമായി. കൂടാതെ സ്ത്രീകളെ നഗ്നരായി നടത്തുകയും അതിക്രൂരമായി ശാരീരിക പീഡനങ്ങള്‍ക്കും വിധേയരാക്കിയ വാര്‍ത്തയും രാജ്യത്തെ ഒന്നാകെ നടുക്കത്തിലാക്കിയിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി ഇടപെടാതിരുന്നതിനാല്‍ അക്രമം വഷളാവുകയായിരുന്നു. സൂപ്രീംകോടതി പോലും സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.