തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല. ഉണര്‍ത്താന്‍ ബംഗളുരുവിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഐഎസ്ആര്‍ഒ. കമാന്‍ഡുകള്‍ നല്‍കിയിട്ടും പ്രതികരണമില്ല.
ചന്ദ്രനിലെ രാത്രി തണുപ്പ് മൈനസ് 200 ഡിഗ്രിയായതോടെ ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത സ്ഥിതിയിലാണ് ലാന്‍ഡറും റോവറും. സൂര്യന്‍ ഉദിച്ചത് ബുധനാഴ്ചയാണെങ്കിലും അന്തരീഷത്തിലെ ചൂട് കൂടാന്‍ കാത്തിരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ. താപനില മൈനസ് 10 ല്‍ എത്തിയതോടെയാണ് സ്‌ളീപ്പ് മോഡില്‍ നിന്ന് ഉണര്‍ത്താനുള്ള റീആക്ടിവേഷന്‍ ശ്രമം തുടങ്ങിയത്.
ഉണര്‍ത്താനുള്ള വേക്ക് അപ് സര്‍ക്കീട്ട് ആക്ടിവേറ്റായിട്ടുണ്ട്. ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ചൂട് കൂടുന്നത് അനുസരിച്ച് അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ബാറ്ററികള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്തിട്ടുണ്ട്.
ലാന്‍ഡറിലേയും റോവറിലേയും സിഗ്‌നല്‍ സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും താപ പ്രതിരോധ സംവിധാനങ്ങളുണ്ട്. അതാണ് പ്രതീക്ഷ നല്‍കുന്നത്. മറ്റെന്തെങ്കിലും കാരണത്താല്‍ ഉണരാതിരിക്കാന്‍ സാധ്യത 50 ശതമാനമാണ്.
ലാന്‍ഡറും റോവറുമായി ബന്ധം പുനസ്ഥാപിക്കാന്‍ 14 ദിവസങ്ങള്‍ കൂടി കാത്തിരിക്കാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ഉണര്‍ത്താനായില്ലെങ്കില്‍ ഇന്ത്യയുടെ വിജയ സ്മാരകങ്ങളായി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറും റോവറും അനന്ത കാലം തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.