ന്യൂഡല്‍ഹി: മധ്യപ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ് വന്‍ ഒരുക്കങ്ങള്‍ നടത്തവേ കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും ഇറക്കി മറുതന്ത്രം മെനയുകയാണ് ബിജെപി. മൂന്ന് കേന്ദ്ര മന്ത്രിമാരും നാല് എംപിമാരുമാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപി പുറത്തു വിട്ട 39 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടികയാണ് ഇവര്‍ ഇടംപിടിച്ചത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ സഹമന്ത്രി പ്രഹ്ളാദ് പട്ടേല്‍, ഗ്രാമവികസന വകുപ്പ് സഹമന്ത്രി ഭഗന്‍ സിങ് കുലസ്തെ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രിമാര്‍. നരേന്ദ്ര സിങ് ധിമാനിയില്‍ നിന്നും പ്രഹ്ളാദ് നരസിങ്പുരില്‍ നിന്നും ഭഗന്‍ സിങ് നിവാസ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
കേന്ദ്രമന്ത്രിമാര്‍ക്കു പുറമെ നാല് ലോക്സഭ എംപിമാരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. ഉദയ് പ്രതാപ് സിങ്, ഋതി പഥക്, ഗണേഷ് സിങ്, രാകേഷ് സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട എംപിമാര്‍. ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയ ഇന്‍ഡോര്‍ 1 മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ്ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി ഇതുവരെ യാതൊരു സൂചനയും പുറത്തു വിട്ടിട്ടില്ല. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് ഈ വര്‍ഷം അവസാനത്തോടെയാണ് തിരഞ്ഞെടുപ്പ്.
2018 ല്‍ കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.