സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം; രണ്ടരവയസുകാരന്റെ ചെവി കടിച്ചെടുത്തു

സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം; രണ്ടരവയസുകാരന്റെ ചെവി കടിച്ചെടുത്തു

പാലക്കാട്: പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരനായ സഹാബുദിന്റെ ചെവി തെരുവു നായ കടിച്ചെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം.

ഉടന്‍ തന്നെ വീട്ടുകാര്‍ നായയെ ഓടിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയെ നായ ആക്രമിച്ചിരുന്നു. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം തെരുവുനായ ആക്രമണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.