സിഡ്നി: ക്രൈസ്തവർക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമണങ്ങളുടെയും വിദ്വേഷ കുറ്റകൃത്ത്യത്തിന്റെയും തുടർച്ച ഓസ്ട്രേലിയയിലും. ന്യൂ സൗത്ത് വെയിൽസിലെ ഗ്രീനേക്കറിലെ സെന്റ് ജോൺ ദി ബിലവ്ഡ് മെൽകൈറ്റ് കത്തോലിക്കാ പള്ളിയിൽ അക്രമികൾ പരിശുദ്ധ കന്യക മാതാവിന്റെ തിരു സ്വരൂപം വികൃതമാക്കി. ക്രിസ്ത്യൻ ലൈവ്സ് മാറ്റർ എന്ന സംഘടനയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ക്രൈസ്തവ വിശ്വാസികളെ ആകമാനം വേദനിപ്പിക്കുന്ന ഈ സംഭവത്തിന് പിന്നിൽ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയവരെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും സഭക്കെതിരെ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകൾ അംഗീകരിക്കാനാവില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.
ക്രൈസ്തവ വിശ്വാസത്തോടുള്ള എല്ലാ ദുഷ്പ്രവൃത്തികൾക്കും വെറുപ്പിനും എതിരെ ഒരുമിച്ച് പ്രാർത്ഥിക്കാനും സഭാ നേതൃത്വം മുന്നറിയിപ്പ് നൽകി. അതിന്റെ ഭാഗമായി 2023 ഒക്‌ടോബർ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം 6.30 ന് സെന്റ് ജോൺ ദി ബിലവ്ഡ് മെൽകൈറ്റ് കത്തോലിക്കാ പള്ളിയിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്തപ്പെടും. ഇന്ന് രാവിലെ വൈദികർ ഗ്രോട്ടോയിലെത്തി പ്രത്യേക പ്രാർത്ഥനകൾ നടത്തി. വീഡിയോ ചുവടെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.