ന്യൂഡല്‍ഹി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒക്ടോബര്‍ ഒന്നിന് രാവിലെ പത്തിന് രാജ്യ വ്യാപകമായി യജ്ഞം നടത്തുന്നത്. 'ഒന്നാം തീയതി, ഒരു മണിക്കൂര്‍, ഒരുമിച്ച്' എന്ന പേരിലാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
കൂട്ടായ ഉത്തരവാദിത്വമാണ് സ്വച്ഛ് ഭാരത്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യും. വൃത്തിയുള്ള ഭാവിയ്ക്കായി ഒന്നിച്ച് കൈകോര്‍ക്കാമെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ശുചീകരണ ക്യാമ്പെയിന്‍ സംബന്ധിച്ച് മന്‍ കി ബാത്തിലും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. അടുത്തുള്ള റോഡ്, പാര്‍ക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്. ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്പെയിന്‍ ഒരുക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
'സ്വച്ഛത പഖ്വാഡ- സ്വച്ഛതാ ഹി സേവ' 2023 കാമ്പ്യയ്‌നിന്റെ മുന്നോടിയായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്പെയിന്‍ നടക്കും. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ക്ക് സ്വച്ഛത അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാം. ആളുകള്‍ക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് ചിത്രങ്ങളില്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.