ട്രഷറി ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് പണമിടപാട് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം

ട്രഷറി ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് പണമിടപാട് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ഇന്ന് പണമിടപാടുകള്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം. ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രഷറി അവധിയാണ്. അത് കഴിഞ്ഞു ചൊവ്വാഴ്ചയെ തുറക്കും. എന്നാല്‍ അന്നും പണിമിടപാടുകള്‍ വൈകിയേ ആരംഭിക്കൂ.

അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം സെപ്റ്റംബര്‍, മാര്‍ച്ച് മാസങ്ങളിലെ അവസാന ദിവസം ട്രഷറിയില്‍ മുഴുവന്‍ പണവും ബാങ്കുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പണം ബാങ്കുകളിലേക്ക് മാറ്റേണ്ടതിനാലാണ് ഇന്നത്തെ ഇടപാടുകള്‍ രണ്ടിന് തീര്‍ക്കുന്നത്.

ഈ അടച്ച പണം ചൊവ്വാഴ്ച ബാങ്കില്‍ നിന്നും തിരിച്ചെടുക്കും. അതിനു ശേഷം മാത്രമേ ആ ദിവസത്തെ പണമിടപാടുകള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഒക്ടോബര്‍ മാസത്തെ ആദ്യ പ്രവര്‍ത്തി ദിനമാണ് ഒക്ടോബര്‍ മൂന്ന് ചൊവ്വാഴ്ച. സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ ഈ കാലതാമസം കൂടി കണക്കിലെടുത്ത് വേണം അന്ന് ട്രഷറിയില്‍ എത്താന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.