ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂൾ വെടിവയ്പ്പ്; കൗമാരക്കാരന് പരോളില്ലാത്ത ജീവപര്യന്തരം ലഭിച്ചേക്കും

ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂൾ വെടിവയ്പ്പ്; കൗമാരക്കാരന് പരോളില്ലാത്ത ജീവപര്യന്തരം ലഭിച്ചേക്കും


മിഷി​ഗൺ: അമേരിക്കയിലെ ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിൽ നാല് വിദ്യാർത്ഥികളെ വെടിവെച്ചു കൊന്ന കൗമാരക്കാരൻ എഥൻ ക്രംബ്ലിക്ക് പരോളിന് അർഹമല്ലാത്ത ജീവപര്യന്തം തടവ് നൽകിയേക്കുമെന്ന് കോടതി. 2021 നവംബർ 30 ന് സ്‌കൂളിൽ വെടിയുതിർക്കുമ്പോൾ പ്രതിയായ ഏഥൻ ക്രംബ്ലിയുടെ പ്രായം പതിനഞ്ചായിരുന്നു. ഇപ്പോൾ 17 വയസ്സുള്ള ഏഥൻ കൊലപാതകം, തീവ്രവാദം, മാരകമായ അക്രമം തുടങ്ങിയ കേശുകളിൽ കുറ്റസമ്മതം നടത്തി.

ആക്രമത്തിൽ ഒരു അധ്യാപികയുൾപ്പെടെ ഏഴ് പേർ വെടിയേറ്റ് രക്ഷപ്പെട്ടിരുന്നു. പരോളിന്റെ സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ക്രംബ്ലി അർഹനാണെന്ന് ഓക്‌ലാൻഡ് കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി ക്വാം റോവ് പറഞ്ഞു. അമേരിക്കയിൽ അടിക്കടി വർധിച്ചു വരുന്ന തോക്കുധാരികളുടെ അക്രമണത്തെ തടയിടാൻ ഈ വിധിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

വെടിവയ്ക്കുന്നതിന് മുന്നെ പ്രതിക്ക് അക്രമത്തോട് ആസക്തി ഉണ്ടായിരുന്നുവെന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. കൂട്ട വെടിവയ്പ്പിന് മുമ്പ് ക്രംബ്ലിയുടെ അസ്വസ്ഥജനകമായ രചനകളും മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ജയിലിലായതിനു ശേഷവും സുരക്ഷകളെ മറികടന്ന് പലതരം പ്രവൃത്തികളും ക്രംബ്ലി നടത്തി. പ്രതി ജയിലിൽ അക്രമം തുടരുകയാണെങ്കിൽ, എങ്ങനെ പുനരധിവാസം സാധ്യമാകുമെന്നും ജഡ്ജി ചോദിച്ചു. ശിക്ഷ ഡിസംബർ എട്ടിന് പ്രഖ്യാപിക്കും.

കൊലയാളിയുടെ മാതാപിതാക്കളും കുറ്റക്കാർ

ശിക്ഷയ്ക്കായി ക്രംബ്ലി ജയിലിൽ കഴിയുമ്പോൾ അവന്റെ മാതാപിതാക്കൾ വിചാരണ കാത്ത് ജയിലിലാണ്. ജെന്നിഫറിനും ജെയിംസ് ക്രംബ്ലിക്കും എതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മകന് തോക്ക് ഉപോയ​ഗിക്കാൻ അനുവാദം നൽകിയെന്നും അവൻ ഭീഷണിയാണെന്ന സൂചനകൾ അവഗണിച്ചെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. തനിക്ക് സഹായം ആവശ്യമാണെന്ന് കൗമാരക്കാരൻ പറഞ്ഞതിനെത്തുടർന്ന് മാനസികാരോഗ്യ ചികിത്സയ്ക്കുള്ള ക്രംബ്ലിയുടെ അഭ്യർത്ഥന മാതാപിതാക്കൾ അവഗണിച്ചതായി ജഡ്ജിമാരുടെ പാനൽ ആരോപിക്കുന്നു. ആരോപണങ്ങൾക്ക് നിയമപരമായ ന്യായീകരണമില്ലെന്നും മകന്റെ കൊലപാതകത്തിന് തങ്ങൾ ഉത്തരവാദികളാകരുതെന്നും മാതാപിതാക്കൾ വാദിച്ചു.

പ്രതിയുടെ മാതാപിതാക്കൾ ചെറുപ്പം മുതലേ അവനെ തനിച്ചാക്കി പോകാറുണ്ടെന്നും മാതാപിതാക്കൾ മദ്യം ഉപയോഗിക്കുകയും പ്രതിയുടെ മുന്നിൽ വാദിക്കുകയും ചെയ്‌തിരുന്നു. അവന്റെ മാനസികാരോഗ്യം ഗൗരവമായി കാണുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടെന്നും പിതാവ് അയാൾക്ക് തോക്ക് വാങ്ങിക്കൊടുത്തെന്നും കോടതി കണ്ടെത്തിയെന്ന് ജഡ്ജി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.