ഡൽഹിയിൽ ശക്തമായ ഭൂചലനങ്ങൾ; പ്രഭവ കേന്ദ്രം നേപ്പാൾ; പരിഭ്രാന്തരായി നാട്ടുകാർ

ഡൽഹിയിൽ ശക്തമായ ഭൂചലനങ്ങൾ; പ്രഭവ കേന്ദ്രം നേപ്പാൾ; പരിഭ്രാന്തരായി നാട്ടുകാർ

ന്യൂ ഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം പ്രകമ്പനമുണ്ടായി. ആദ്യ ഭൂചലനം അനുഭവപ്പെട്ടത് 2.25നാണ്.

രണ്ടാം ഭൂചലനം 2.52ന് അനുഭവപ്പെട്ടു. ഇത് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. 

അതേസമയം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി പോലീസ് രംഗത്ത് വന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ സുരക്ഷിതരെന്ന് കരുതുന്നു. ദയവായി എല്ലാവരും കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് വന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. പതറിപ്പോകാതിരിക്കാന്‍ ശ്രമിക്കണം. ലിഫ്റ്റുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കണം. അടിയന്തര സഹായങ്ങള്‍ക്ക് 112ല്‍ വിളിക്കാമെന്നും ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.