നൈജീരിയയില്‍ സെമിനാരി വിദ്യാര്‍ത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍

നൈജീരിയയില്‍ സെമിനാരി വിദ്യാര്‍ത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍

അബൂജ: നൈജീരിയയില്‍ സെമിനാരി വിദ്യാര്‍ത്ഥിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രത്യേക മിലിട്ടറി ടാസ്‌ക് ഫോഴ്സ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ക്ക് അഫാന ഗ്രാമത്തില്‍ നടന്ന മറ്റൊരു ആക്രമണത്തിലും പങ്കുണ്ടെന്ന് സേനയുടെ വക്താവ് ക്യാപ്റ്റന്‍ ജെയിംസ് ഓയ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് റാഫേല്‍ ഫാടാന്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് വൈദികരെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെയാണ് അക്രമികള്‍ ദേവാലയം ആക്രമിച്ചത്. വികാരി ഫാ. ഇമ്മാനുവല്‍ ഒക്കോളോയും അസിസ്റ്റന്റും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാര്‍ത്ഥി നാമാന്‍ ധന്‍ലാമി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.


അക്രമത്തിനും കൊലപാതകത്തിനും പുറമേ പ്രദേശത്ത് ആയുധ നിര്‍മ്മാണ ഫാക്ടറി നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. ഇവിടെ നിന്ന് 31 ആയുധങ്ങളാണ് കണ്ടെടുത്തത്. തദ്ദേശീയമായി നിര്‍മിച്ച മൂന്ന് എ.കെ 47 റൈഫിളുകള്‍, 10 പിസ്റ്റളുകള്‍, ഒമ്പത് റിവോള്‍വറുകള്‍, യന്ത്രത്തോക്കുകള്‍, പ്രത്യേക വെടിമരുന്ന്, യന്ത്ര ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.