ട്രെയിനില്‍ കളിത്തോക്ക് പുറത്തെടുത്തു; സഹ യാത്രക്കാരുടെ പരാതിയില്‍ നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

ട്രെയിനില്‍ കളിത്തോക്ക് പുറത്തെടുത്തു; സഹ യാത്രക്കാരുടെ പരാതിയില്‍ നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

ചെന്നൈ: കളിത്തോക്കുമായി ട്രെയിനിന്‍ യാത്ര ചെയ്ത നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

മലപ്പുറത്ത് നിന്നുള്ള അമിന്‍ ഷെരീഫ്(19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഫീക്ക്(24), പാലക്കാട് സ്വദേശിയായ ജബല്‍ ഷാ(22). കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവരെ(18) യാണ് കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കളിത്തോക്കെടുത്ത് അതിന്റെ പ്രവര്‍ത്തനം വിവരിക്കുന്നതിനിടയില്‍ ഭയന്ന് പരിഭ്രാന്തരായ യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുപത് പേരടങ്ങുന്ന പൊലീസ് സംഘം ഇവര്‍ സഞ്ചരിച്ച കോച്ച് വളഞ്ഞ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു.

ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പാലക്കാട് നിന്ന് മധുരയിലെത്തിയ ഇവര്‍ അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് പൊലീസിനോട് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.