വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 11 ലക്ഷം തട്ടിയെടുത്തു; ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 11 ലക്ഷം തട്ടിയെടുത്തു; ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍.വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായി ജോലി നോക്കുകയാണ് പരാതിക്കാരിയായ കാഞ്ഞങ്ങാട് സ്വദേശിനി.

ജിമ്മില്‍ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടര്‍ന്ന് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പുറമേ യുവതിയില്‍ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യുവതിയുടെ പരാതിയില്‍ ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട് ചന്തേര പൊലീസ് ചെന്നൈയിലേക്ക് തിരിക്കും. പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.