ആകാശത്ത് 'മോതിര വളയം'; ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്‌ടോബര്‍ 14-ന്

ആകാശത്ത് 'മോതിര വളയം'; ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്‌ടോബര്‍ 14-ന്

ടെക്‌സാസ്: ചന്ദ്രനു ചുറ്റും അഗ്‌നി വളയം തീര്‍ക്കുന്ന ആകാശകാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് ഒക്‌ടോബര്‍ 14-ന് നടക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി അഗ്‌നിയുടെ വലയമായാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് ഇത് സംഭവിക്കുക.

ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തില്‍ നിന്നും വ്യത്യസ്തമായി ഒരു മോതിര വളയത്തിന്റെ ആകൃതിയില്‍, ഇരുണ്ട വൃത്താകൃതിയിലായിരിക്കും ചന്ദ്രന്‍ സൂര്യനെ മറയ്ക്കുക. അതായത്, സൂര്യനെക്കാള്‍ ചെറിയ വലിപ്പത്തിലാകും ചന്ദ്രന്‍ ആകാശത്ത് ദൃശ്യമാകുക.

ഈ മനോഹരമായ ആകാശ പ്രതിഭാസത്തിന് ഏറ്റവും നന്നായി സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നത് വടക്കന്‍, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ്.

എവിടെ, എപ്പോള്‍ കാണാന്‍ കഴിയും?

സൂര്യഗ്രഹണം അമേരിക്കയില്‍ രാവിലെ 9:13 PT (12:13pm ET) ന് ആരംഭിച്ച് 12:03 pm CT (1:03 pm ET)) ന് അവസാനിക്കും. ഒറിഗോണ്‍, നെവാഡ, യൂട്ട, ന്യൂ മെക്‌സിക്കോ, ടെക്‌സാസ് എന്നിവിടങ്ങളില്‍ വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ടെക്സാസില്‍ 4 മിനിറ്റും 52 സെക്കന്‍ഡും അഗ്നിവളയം ദൃശ്യമാകും. നിങ്ങളുടെ പ്രദേശത്തിന്റെ കൃത്യമായ സമയവും ലൊക്കേഷനും പരിശോധിക്കാന്‍ നാസയുടെ ഇന്ററാക്ടീവ് എക്ലിപ്‌സ് മാപ്പ് ഉപയോഗിക്കാം.

കാലിഫോര്‍ണിയ, ഐഡഹോ, കൊളറാഡോ, അരിസോണ എന്നിവിടങ്ങളിലും ചന്ദ്രനിഴല്‍ ദൃശ്യമാകും. അടുത്ത വൃത്താകൃതിയിലുള്ള ഗ്രഹണം ഇനി ദൃശ്യമാകുക 2046 ല്‍ ആയിരിക്കും.

എങ്ങനെ ഇത് സുരക്ഷിതമായി കാണാന്‍ കഴിയും?

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല. ശരിയായ നേത്ര സംരക്ഷണമില്ലാതെ ഒരിക്കലും സൂര്യനെ നേരിട്ട് നോക്കരുത്, പ്രത്യേകിച്ച് വൃത്താകൃതിയിലുള്ള സൂര്യഗ്രഹണ സമയത്ത്, സൂര്യന്റെ കിരണങ്ങള്‍ നിങ്ങളുടെ കാഴ്ചശക്തിയെ നശിപ്പിക്കും.

സൂര്യപ്രകാശം 99.999 ശതമാനം തടയുന്ന പ്രത്യേക സോളാര്‍ ഫില്‍ട്ടറുകളോ കണ്ണാടികളോ ഉപയോഗിക്കാം. അല്ലെങ്കില്‍ ഒരു ലളിതമായ പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉണ്ടാക്കാം ബൈനോക്കുലര്‍, ടെലിസ്‌കോപ്പ് എന്നിവ ഉപയോഗിച്ച് സൂര്യന്റെ ചിത്രം ഒരു സ്‌ക്രീനിലോ ചുവരിലോ പ്രൊജക്റ്റ് ചെയ്യാം. നാസയുടെ
തത്സമയ സ്ട്രീമിലൂടെയും സൂര്യഗ്രഹണം കാണാന്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.