ന്യൂഡല്‍ഹി: ഇസ്രായേലില്‍ നുഴഞ്ഞു കയറിയ ഹമാസ് ഭീകരര്‍ ഇന്ത്യന്‍ ടെലിവിഷന്‍ താരം മധുര നായികിന്റെ കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും വധിച്ചു. താരത്തിന്റെ സഹോദരി ഒദയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ശനിയാഴ്ചയാണ് ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയത്.
താന്‍ ഇന്ത്യയില്‍ ജനിച്ച ജൂത വംശജയാണെന്നും തന്റെ സഹോദരിയെയും ഭര്‍ത്താവിനെയും അവരുടെ രണ്ട് മക്കളുടെ മുന്‍പില്‍ വച്ചാണ് ഹമാസ് ഭീകരര്‍ വധിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറയുന്നു.
'തന്റെ കുടുംബം ഇപ്പോള്‍ വലിയ വിഷമ ഘട്ടത്തിലാണെന്നും ഇസ്രയേലിന്റെ അവസ്ഥയില്‍ ദുഖമുണ്ടെന്നും മധുര പറയുന്നു. താന്‍ ഇന്ത്യയിലാണ് ജനിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ ഏകദേശം 3000 ജൂതര്‍ മാത്രമേ അവശേഷിക്കുന്നുളളൂ. തന്റെ കുടുംബം ഇപ്പോള്‍ അനുഭവിക്കുന്ന സങ്കടം വാക്കുകളിലൂടെ വിവരിക്കുന്നതിലും അപ്പുറമാണ്'- മധുര നായിക് പറഞ്ഞു.
ഇസ്രായേലില്‍ നിരവധി കുട്ടികളും സ്ത്രീകളുമാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഹമാസ് പ്രധാനമായും ലക്ഷ്യമിടുന്നത് സാധാരണ ജനങ്ങളെയും കുട്ടികളെയും സ്ത്രീകളെയുമാണ്. കഴിഞ്ഞ ദിവസം സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രം താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
അപ്പോഴാണ് പാലസ്തീന്‍ അനുകൂലികളുടെ പ്രതികരണം താന്‍ കണ്ടത്. അത് കണ്ട് ഞെട്ടിപ്പോയി. ജൂതരെ അപമാനിക്കുന്ന തരത്തിലായിരുന്നു പാലസ്തീന്‍ അനുകൂലികള്‍ പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.