സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി കത്ത്; നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി

 സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി കത്ത്; നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി

പാലക്കാട്: നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. ഇന്നലെ രാവിലെ ഓഫിസിലെത്തിയ സുബൈര്‍ അലിയെ പിന്നീട് കാണാതാbുകയായിരുന്നു. സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന ഇയാളുടെ കത്ത് പൊലീസിന് ലഭിച്ചു.

കാണാതായതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നെന്‍മാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ 4-ാം തിയതി തന്റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രശ്‌നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്. സിപിഎം ഭീഷണിയെത്തുടര്‍ന്ന് അച്ഛന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി.

സുബൈര്‍ അലിയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.