പ്രവാസി കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനം മാതൃകാപരം: തോമസ് ചാഴികാടന്‍ എം.പി

 പ്രവാസി കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനം മാതൃകാപരം: തോമസ് ചാഴികാടന്‍ എം.പി

മെല്‍ബണ്‍: കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം. മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം) നല്‍കുന്ന പിന്തുണ മാതൃകാപരമെന്ന് തോമസ് ചാഴികാടന്‍ എം.പി. ഓസ്‌ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ മെല്‍ബണില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.

പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായി പ്രതികരിച്ചും ഊര്‍ജം നല്‍കിയും ചെയര്‍മാന്‍ ജോസ് കെ. മാണിക്കു പിന്നില്‍ അടിയുറച്ചു നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം അഭിമാനകരമാണ്.



കോവിഡ് കാലഘട്ടങ്ങളില്‍ ദുരിതമനുഭവിച്ചവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച് അവര്‍ക്ക് പിന്തുണ നല്‍കാന്‍ പ്രവാസി കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ക്ക് കഴിഞ്ഞത് അവരുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണെന്ന് തോമസ് ചാഴികാടന്‍ എം പി അഭിപ്രായപ്പെട്ടു.

പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഓസ്‌ട്രേലിയന്‍ നാഷണല്‍ പ്രസിഡന്റ് ജിജോ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍, സിജോ ഈന്തനാംകുഴി, ജോഷി കുഴിക്കാട്ടില്‍, റെജി പാറയ്ക്കന്‍, ജിനോ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.