തിരുവല്ല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

തിരുവല്ല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ മാനേജര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി പതിനേഴിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായിരുന്നില്ല.

ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ അറസ്റ്റ് ചെയ്തത്. ഇടപാടുകാരിയുടെ അക്കൗണ്ടില്‍ നിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2015 ലാണ് പ്രീത തട്ടിപ്പ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.