കൊച്ചി: ശക്തവും ധാർമ്മികതയിൽ അടിസ്ഥാനപ്പെടുത്തിയ കുടുംബ വ്യവസ്ഥയാണ്, ഇന്ത്യൻ  സംസ്ക്കാരത്തിൻ്റെ നിലനിൽപ്പിന് ഏക കാരണം. ഭാരതീയ കുടുംബങ്ങൾ ആചരിക്കുന്ന ധർമ്മ ആചാരങ്ങൾ കൊണ്ടാണ്  മറ്റെല്ലാ പ്രാചീന സംസ്ക്കാരങ്ങൾ നശിച്ചിട്ടും ഇന്നും ഭാരത സംസ്ക്കാരം നിലനിൽക്കുന്നത്. ലോകത്തു തന്നെ ശക്തമായ കുടുംബ വ്യവസ്ഥ നിലനിൽക്കുന്ന ഏക രാഷ്ട്രം ഭാരതം ആണ്.
ഭാരതത്തിലെ പൂർവ്വികർ ത്യാഗം, ബഹുമാനം, ഐക്യം എന്നിവയുടെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഏറ്റവും മികച്ച കുടുംബ മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട് .അത് കാലങ്ങളായി ഒരുമിച്ചു ശീലിച്ചുവന്നതാണ്. ഭാരതം ലോകത്തിന് മുഴുവൻ ഒരു മാതൃകയാകാൻ കഴിയും കാരണം അതിന്റെ ശക്തമായ കുടുംബ മൂല്യ സമ്പ്രദായം കാലത്തിന്റെ അരാജകത്വം നിറഞ്ഞ ലൈംഗിക പരീക്ഷണങ്ങളെ വിജയകരമായി നേരിട്ടു.
സ്വവർഗ വിവാഹ കേസിൽ കേന്ദ്ര സർക്കാർ നിലപാട് ശ്ലാഘനീയം
സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് ഭാരതീയ സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വവർഗ വിവാഹം ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സംസ്‌കാരത്തിനും ജീവിത രീതിയ്‌ക്കും എതിരാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് ഏറ്റവും അഭിനന്ദനം അർഹിക്കുന്നു.
സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകുന്നത് വലിയ സങ്കീണതകൾക്ക് വഴിവച്ചേയ്ക്കും. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ്, അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
 സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലെങ്കിലും വിവാഹത്തിന് നിയമ സാധുത നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഹിന്ദു  സംസ്ക്കാരത്തിൽ  വിവാഹമെന്നത്  ശാരീരികവും  ലെെംഗികപരവുമായ ആസ്വാദനത്തിന് മാത്രമുള്ളതല്ലെന്നും. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും ആർ  എസ്  എസ്  ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്വവര്‍ഗ വിവാഹത്തിൽ കത്തോലിക്കാ സഭയുടെ നിലപാട്
സഭയുടെ മതബോധനഗ്രന്ഥം വിവാഹത്തെ ഇപ്രകാരം നിര്‍വചിക്കുന്നു: "സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്ന സഖ്യം ഉളവാക്കുന്ന വിവാഹ ഉടമ്പടി അതിന്റെ സ്വഭാവത്താല്‍ത്തന്നെ ദമ്പതികളുടെ നന്മയ്ക്കും സന്താനോല്പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. മാമ്മോദീസാ സ്വീകരിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈ ഉടമ്പടിയെ കര്‍ത്താവായ ഈശോ ഒരു കൂദാശയുടെ പദവിയിേലയ്ക്ക് ഉയര്‍ത്തിയിരിക്കുന്നു. സ്വവര്‍ഗ്ഗവിവാഹത്തിന് ദൈവത്തിന്റെ പദ്ധതിയനുസരിച്ചുള്ള വിവാഹത്തോടും കുടുംബജീവിതത്തോടും ഒരു തരത്തിലുമുള്ള ബന്ധമോ സാദൃശ്യമോ ഇല്ല.
ഗൗരവമായ തിന്മ, പാപം, സ്വഭാവിക ധാര്‍മ്മിക നിയമം, ലൈംഗികതയുടെ അര്‍ത്ഥവും ലക്ഷ്യവും, സ്വഭാവിക വിവാഹം, ശുദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് സഭ സ്വവർഗ വിവാഹത്തെ ധാര്‍മ്മികമായി അംഗീകരിക്കാതിരിക്കുന്നത്. സ്വവര്‍ഗ്ഗസ്വഭാവമുള്ള വ്യക്തികളെ ബഹുമാനിക്കുന്നത് സ്വവര്‍ഗ്ഗലൈംഗികതയോ സ്വവര്‍ഗ്ഗവിവാഹത്തെയോ അംഗീകരിച്ചു കൊണ്ടാവരുത്. പാപത്തെ വെറുക്കാനും വ്യക്തിയെ മാനസാന്തരത്തിലേക്ക് നയിക്കാനുമുള്ള കരുണയുടെ ഒരു വലിയ മനസ്സാണ് കത്തോലിക്കാ സഭയ്ക്കുള്ളത്.
വാസുദൈവ കുടുംബകം
ആർഷഭാരത സംസ്കാരത്തിൽ "വസുദൈവ കുടുംബകം". എന്ന വാക്യത്തിന്റെ അർത്ഥം "ലോകം ഒരു കുടുംബമാണ്" എന്നതാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ഭാര്യ പ്രകൃതി, ആകുന്നിടത്ത്  ആണ്, "വസുദൈവ കുടുംബകം"എന്ന കാഴ്ചപ്പാട് വരുന്നത്. ആത്മാവും ശരീരവും പോലെ, ഭിന്നിപ്പിക്കാൻ പറ്റാത്ത തത്വങ്ങൾ ആണ് ഭാര്യയും ഭർത്താവും, ഭാര്യ ഭർത്താവിനെ "ഗുരു"തുല്യം കാണണം എന്നാണ്, വ്യവസ്ഥ. അതിനു, "ഭർത്താവ് "ആദർശശാലി ആയിരിക്കണം. ഭാര്യ "ഭൂമിയെ പോലെ ക്ഷമയുള്ള ലക്ഷ്മിയായി കുടുംബത്തിൽ ആരാധിക്കപ്പെടണം. സമുദ്രത്തിൽ തിരയും തിരമാലയും പോലെ, ആയിരിക്കണം ഭാര്യ- ഭർത്താക്കന്മാർ.
വസുദൈവ കുടുംബകം: അതിൽ , പുരുഷനും പ്രകൃതിയും, കുടുംബ അംഗങ്ങൾ ആകുന്നു. അച്ഛനും അമ്മയും മക്കൾക്ക് ഗുരു ആയിരിക്കണം, "മാതാ പിതാ ഗുരു ദൈവം" . ഭാര്യയെ ദുഃഖിപ്പിക്കരുത്, അമ്മയെ പോലെ, പരിചരിക്കണം, ഉപേക്ഷിക്കരുത്, ധനം, വസ്ത്രം, ആഭരണങ്ങൾ, സ്നേഹം, ശ്രദ്ധ, മൃദു ഭാഷണം, ഇവയാൽ ഭാര്യയെ സന്തോഷിപ്പിക്കണം.ഭർത്താവു പരസ്ത്രീ സമ്പർക്കം അരുത്, ഭാര്യയോടു പക വെയ്ക്കരുത്. ധർമ്മാനുസരണ ജീവിതം കൊണ്ട്  യജ്ഞ ശാലയാക്കണം.ഇന്ന് കുടുംബങ്ങൾ തകരുന്നതിനു കാരണം, ഈ തത്വങ്ങൾ അറിയാത്തതു കൊണ്ടാണ്, എന്നതാണ് വസ്തുത.
ഇന്ത്യൻ കുടുംബ സമ്പ്രദായം
ഇന്ത്യൻ കുടുംബ സമ്പ്രദായം സ്വാർത്ഥ വ്യക്തിത്വത്തെ നിരുത്സാഹപ്പെടുത്തുകയും കൂട്ടായ്‌മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വികലമായ നിരവധി സാമൂഹിക തിന്മകളെ അതിജീവിക്കുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ശക്തമായ കുടുംബ വ്യവസ്ഥ. കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ നേട്ടങ്ങൾ മുതിർന്നവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക, അവരെ പരിപാലിക്കുക, സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ബുദ്ധിപരമായ ഉപദേശം തേടുക, എന്നിവയാണ്. ഇന്ത്യൻ കൂട്ടുകുടുംബങ്ങളിൽ പിന്തുടരുന്ന ഇത്തരം  സമ്പ്രദായങ്ങൾ കുടുംബ ബന്ധങ്ങളെ ശക്തമാക്കും.
ഭീകരമായ  വൈറസ് പോലെ സ്വവർഗരതിയും ഭാരതത്തിന്റെ സാമൂഹികവും സാംസ്ക്കാരികവുമായ പൈതൃകത്തിലേക്ക് പ്രവേശിച്ചു. ഒരേ ലിംഗവിവാഹം നമ്മുടെ സംസ്ക്കാരത്തെ വംശനാശത്തിലാക്കും. എന്നിരുന്നാലും, ഇത് പരിഹരിക്കപ്പെടേണ്ടതുണ്ട്. സ്വവർഗവിവാഹം പൂർത്തീകരിക്കാനാവില്ല. അത് പ്രകൃതി വിരുദ്ധമാണ്, സ്വവർഗാനുരാഗികളെ വിവാഹം കഴിക്കാൻ അനുവദിച്ചാൽ,അമ്മ എന്ന സങ്കൽപ്പം ഇല്ലാതാകും, അമ്മയ്ക്ക് വംശനാശം സംഭവിച്ചാൽ, ലോകവും സംസ്കാരവും എന്ന സങ്കൽപ്പം അവസാനിക്കും.
എന്തായാലും ഭാരതീയ സംസ്‌കാരത്തിന് എതിരാണ് സ്വവര്‍ഗ വിവാഹം. ഒരേ ഗണത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ജന്മം നല്കാന്‍ സാധിക്കില്ല. പുതുതലമുറയുടെ സൃഷ്ടി ഇല്ലാതായാല്‍ മനുഷ്യരാശിയുടെ നിലനില്പ്പിനെ ഇത് ബാധിക്കും. ഇന്ത്യയിലെ മതങ്ങള്‍ ഒന്നും തന്നെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കില്ല.
(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.