സംഘാടകർ ഇസ്രയേലിനെ വിമർശിച്ചു; വെബ് ഉച്ചകോടിയിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി മെറ്റയും ​ഗൂ​ഗിളും

സംഘാടകർ ഇസ്രയേലിനെ വിമർശിച്ചു; വെബ് ഉച്ചകോടിയിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി മെറ്റയും ​ഗൂ​ഗിളും

ലിസ്ബൺ: ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കോൺഫറൻസുകളിൽ ഒന്നായ വെബ് ഉച്ചകോടിയിൽ നിന്ന് പിന്മാറി മെറ്റയും ​ഗൂ​ഗിളും. സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ വാർഷിക പരിപാടികളിലൊന്നാണ് വെബ് ഉച്ചകോടി. യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലിനെ വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനും ഐറിഷ് സംരംഭകനുമായ പാഡി കോസ്‌ഗ്രേവ് വിമർശിച്ചതിനെത്തുടർന്നാണ് ഉച്ചകോടിയിൽ നിന്ന് പിൻവാങ്ങുന്നതെന്ന് കമ്പനികൾ അറിയിച്ചു.

ഈ വർഷത്തെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് സ്ഥിരീകരിച്ചു. വെബ് ഉച്ചകോടിയിൽ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു. വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനായ ഐറിഷ് സംരംഭകനായ പാഡി കോസ്‌ഗ്രേവാണ് അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇസ്രയിലിനേയും പാശ്ചാത്യ സർക്കാരുകളേയും വിർശിച്ചത്. വിവാദത്തിനും ബഹിഷ്‌കരണത്തിനും പിന്നാലെ കോസ്‌ഗ്രേവ് ക്ഷമാപണം നടത്തി.

ഞാൻ പറഞ്ഞതും പറഞ്ഞതിന്റെ സമയവും അത് അവതരിപ്പിച്ച രീതിയും പലർക്കും അഗാധമായ വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. എന്റെ വാക്കുകളിൽ വേദനിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഈ സമയത്ത് വേണ്ടത് അനുകമ്പയാണ്, ഞാൻ അത് അറിയിച്ചിട്ടില്ലെന്ന് അദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇസ്രയിലിനെതിരായ ഹമാസിന്റെ 'തിന്മയും വെറുപ്പുളവാക്കുന്നതും ഭീകരവുമായ' ആക്രമണത്തെ താൻ അപലപിക്കുന്നുവെന്നും ഇസ്രയിലിന്റെ അസ്തിത്വത്തേയും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തെയും പിന്തുണയ്ക്കുന്നുവെന്നും കോസ്‌ഗ്രേവ് പറഞ്ഞു. നവംബർ 13 മുതൽ16 വരെ ലിസ്ബണിൽ നടക്കുന്ന ഉച്ചകോടിയിൽ ഏകദേശം 2300 സ്റ്റാർട്ടപ്പുകളും 70,000ത്തിലധികം ആളുകളും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.