തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ 175 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികൊടുങ്കാറ്റ് വേഗത കുറഞ്ഞ് 120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീരം തൊടുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സദാ, മിര്‍ബാത്ത്, സലാല തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ രാത്രിയോടെ മഴ ശക്തമായി. ഇതേ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 50 മുതല്‍ 150 മി. മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

ഒമാനില്‍ ഇന്നും നാളെയും പൊതു അവധിയാണ്. ചുഴലിക്കാറ്റ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും അവശ്യ സാധനങ്ങള്‍ നല്‍കുന്നിനുമുള്ള നടപടികള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

വിവിധ ഭാഗങ്ങളില്‍ലായി 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തേജ് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.