കളമശേരി സ്‌ഫോടനം: സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡി.ജി.പി

കളമശേരി സ്‌ഫോടനം: സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡി.ജി.പി

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപരമായ കുറിപ്പുകള്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പരിശോധിക്കുകയാണ്. സംഭവസ്ഥലത്തു നിന്ന് ഐഇഡി അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്‌ഫോടനം ആണ് നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കളമശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറിയുണ്ടായത്.

ഈ മാസം 27 മുതല്‍ നടന്നുവന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000ത്തില്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.