'കരിവന്നൂരില്‍ കുടുങ്ങിയത് 82 ലക്ഷം രൂപ'! ഒറ്റയാള്‍ പോരാട്ടവുമായി ജോഷി; ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്

'കരിവന്നൂരില്‍ കുടുങ്ങിയത് 82 ലക്ഷം രൂപ'! ഒറ്റയാള്‍ പോരാട്ടവുമായി ജോഷി; ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപം തിരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് നിരവധി നിക്ഷേപകരാണ് രംഗത്തുള്ളത്. താന്‍ നിക്ഷേപിച്ച 82 ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് മാപ്രാണം സ്വദേശി ജോഷി.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ വരെയാണ് ജോഷി പദയാത്ര നടത്തുന്നത്. ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോഷിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്. തന്റെ നിക്ഷേപം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കഴിവുണ്ടെങ്കില്‍ പോയി കേസ് കൊടുക്കൂ എന്നായിരുന്നു ബാങ്കിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണമെന്ന് ജോഷി പറയുന്നു.

അതേസമയം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ ഇന്ന് മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാവുക. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്.

50,000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുക നവംബര്‍ 11 മുതലാണ്. നവംബര്‍ 20 ന് ശേഷം 50,000 രൂപ വരെയുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.