നന്മയുടെ പ്രകാശമായി കുഞ്ഞുങ്ങള്‍; ന്യൂസിലന്‍ഡില്‍ ഹോളിവീന്‍ ആഘോഷങ്ങളുമായി സിറോ മലബാര്‍ സഭ

നന്മയുടെ പ്രകാശമായി കുഞ്ഞുങ്ങള്‍; ന്യൂസിലന്‍ഡില്‍ ഹോളിവീന്‍ ആഘോഷങ്ങളുമായി സിറോ മലബാര്‍ സഭ

വെല്ലിങ്ടണ്‍: പൈശാചിക ആഘോഷമായി മാറിക്കഴിഞ്ഞ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം ഹോളിവീന്‍ ആഘോഷവുമായി ന്യൂസിലന്‍ഡിലെ സിറോ മലബാര്‍ സഭ. തിന്മയ്ക്കു പകരം നന്മ പ്രഘോഷിക്കുന്ന ഹോളിവീന്‍ ആഘോഷത്തിന് ആവേശകരമായ പ്രതികരണമാണ് ന്യൂസിലന്‍ഡിലെ സിറോ മലബാര്‍ വിശ്വാസസമൂഹത്തില്‍നിന്നും ലഭിച്ചത്.


വംഗരേയിലെ സെന്റ്. മദര്‍ തെരേസ എസ്എംസിഎമ്മില്‍ നടന്ന ഹോളിവീന്‍ ആഘോഷത്തില്‍ നിന്ന്

ന്യൂസിലന്‍ഡിലെ വിവിധ ഇടവക കേന്ദ്രങ്ങളില്‍ നടന്ന ആഘോഷങ്ങളില്‍ വിശുദ്ധരുടെ ജീവിതം മനസിലാക്കാന്‍ കഴിയുംവിധം വേഷവിധാനങ്ങള്‍ അണിഞ്ഞും അവരുടെ മാതൃക പിന്തുടര്‍ന്നും നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഹോളിവീന്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.


വിവിധ കേന്ദ്രങ്ങളില്‍ നടന്ന ആഘോഷങ്ങളില്‍ അതാത് ഇടവക സമൂഹത്തിലെ വൈദികരും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും മാതാപിതാക്കളും നേതൃത്വം നല്‍കി. വെല്ലിങ്ടണ്‍, ഫാന്‍ഗ്രെയ് എന്നിവിടങ്ങളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ഏറെ ശ്രദ്ധേയമായി.


ഹോളിവീന്‍ ആഘോഷങ്ങള്‍ വഴി ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനും വിശുദ്ധരുടെ ജീവിതം കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചുവെന്നും കുട്ടികളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

വെല്ലിങ്ടണ്‍ സെന്റ് മേരീസ് സിറോ മലബാര്‍ മിഷനില്‍ നടന്ന ഹോളിവീന്‍ ആഘോഷത്തില്‍ നിന്ന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.