കുടിയേറ്റത്തില്‍ നിയന്ത്രണത്തിനൊരുങ്ങി കാനഡ; ഇന്ത്യക്കാരുടെ മോഹത്തിന് തിരിച്ചടിയാകുമോ?

കുടിയേറ്റത്തില്‍ നിയന്ത്രണത്തിനൊരുങ്ങി കാനഡ; ഇന്ത്യക്കാരുടെ മോഹത്തിന് തിരിച്ചടിയാകുമോ?

ടൊറന്റോ: കുടിയേറ്റത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാനഡ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവന പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് കനേഡിയന്‍ സര്‍ക്കാറിന്റ പുതിയ തീരുമാനത്തിന് പിന്നില്‍.

ഉയര്‍ന്ന തോതിലുള്ള കുടിയേറ്റത്തിനെതിരെ രാജ്യത്ത് പൊതുജനാഭിപ്രായം ഉയരുന്നതിനാല്‍ 2026 മുതല്‍ സ്ഥിര താമസക്കാരുടെ പ്രവേശനം വര്‍ധിപ്പിക്കില്ലെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മുതല്‍ സര്‍ക്കാര്‍ സ്ഥിര താമസക്കാരുടെ എണ്ണം 5,00,000 ആയി സ്ഥിരപ്പെടുത്തും. അതേസമയം കാനഡയുടെ തൊഴില്‍ വിപണി വര്‍ധിപ്പിക്കുന്നത് തുടരും.

2024 ല്‍ എക്സ്പ്രസ് എന്‍ട്രിയിലൂടെ ലക്ഷ്യമിടുന്നത് 1,10,700 സ്ഥിര താമസക്കാരെയാണ്. 2025 ലും 2026 ലും ഇത് 1,17,500 ആയി വര്‍ധിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം പ്രകാരം 2024 ല്‍ 1,10,000 കുടിയേറ്റക്കാരെയായിരിക്കും അനുവദിക്കുക. എന്നാല്‍ 2025 ലും 2026 ലും 1,20,000 ആയി ഉയരും.

താല്‍കാലിക തൊഴിലാളികള്‍, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പുതുമുഖങ്ങളുടെ മറ്റ് വിഭാഗങ്ങളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകാം. അധിക തോതിലുള്ള കുടിയേറ്റം പാര്‍പ്പിട മേഖലയില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യങ്ങളിലും രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും  ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ പ്രസ്താവനയില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.