200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

റായ്പൂര്‍: ഛത്തീസ്ഗഢില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 വന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാക്കും. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.

പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗം, മത ന്യൂനപക്ഷങ്ങള്‍ ഇവയ്ക്കിടയില്‍ സെന്‍സസ് നടത്തി ഇവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കുന്നതിനായി പ്രത്യേക നയം രൂപീകരിക്കും. സി.എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കും.

കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം രൂപ വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് ഈ മാസം ഏഴിന് നടക്കും. 17 നാണ് രണ്ടാംഘട്ടം. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.