മനില: ഫിലിപ്പീന്‍സിലെ സ്റ്റുഡിയോയ്ക്കുള്ളില്‍ റേഡിയോ ബ്രോഡ്കാസ്റ്റര്‍ വെടിയേറ്റ് മരിച്ചു. 57 കാരനായ ജുവാന്‍ ജുമാലോണ്‍ തെക്കന്‍ ദ്വീപായ മിന്‍ഡനാവോയിലെ തന്റെ സ്വന്തം റേഡിയോ സ്റ്റേഷനിലാണ് കൊല്ലപ്പെട്ടത്.
ഒരു ഓണ്‍-എയര്‍ അനൗണ്‍സ്‌മെന്റ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് നടിച്ചാണ് അക്രമി സ്റ്റുഡിയോയില്‍ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തോക്കുധാരിയായ അക്രമി ജുവാന്‍ ജുമാലോണിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മിസാമിസ് ഓക്‌സിഡന്റല്‍ പ്രവിശ്യയിലെ കലംബ മുനിസിപ്പാലിറ്റിയിലെ പൊലീസ് മേധാവി ക്യാപ്റ്റന്‍ ഡിയോര്‍ റഗോണിയോ പറഞ്ഞു. കൂടാതെ രാജ്യത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം അക്രമങ്ങളില്‍ കൊല്ലപ്പെടുന്നതായും പൊലീസും സമ്മതിച്ചു.
2022 ജൂണില്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് അധികാരമേറ്റ ശേഷം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ജുമാലോണ്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നായി ഫിലിപ്പീന്‍സ് മാറിയതായാണ് ഈ മരണങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. മാത്രവുമല്ല കൊലയാളികള്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു.
ജുമാലോണ്‍ തന്റെ സെബുവാനോ-ലാംഗ്വേജ് 94.7 ഗോള്‍ഡ് എഫ്എം കലംബ സ്റ്റേഷനില്‍ 'ഡിജെ ജോണി വാക്കര്‍' എന്ന പേര് ഉപയോഗിച്ചാണ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. ജുമാലോണിന്റെ ജീവന് നേരെ ഭീഷണി ഉയര്‍ന്നിരുന്നിരുന്നതായി ആരോപണം ഉയരുന്നുണ്ട്.
ജുമാലോണ്‍ മിക്ക സമകാലിക സംഭവങ്ങളും കൈകാര്യം ചെയ്യുമെങ്കിലും പ്രക്ഷേപണങ്ങളില്‍ ആരെയും വിമര്‍ശിക്കുന്ന പതിവില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.