ഞങ്ങളുടെ ഹൃദയം ദുഖത്താൽ വലയുന്നു; നഗോർണോ-കരാബാക്കിൽ നിന്ന് പാലയനം ചെയ്തത് കടുത്തവേദനയോടെയന്ന് കുടുംബം

ഞങ്ങളുടെ ഹൃദയം ദുഖത്താൽ വലയുന്നു; നഗോർണോ-കരാബാക്കിൽ നിന്ന് പാലയനം ചെയ്തത് കടുത്തവേദനയോടെയന്ന് കുടുംബം

യെരേവാന്‍: ഒട്ടും മനസില്ലാതെയും കുഞ്ഞുങ്ങളെ രക്ഷിക്കാനുമാണ് ഞങ്ങള്‍ ജന്മഭൂമി വിട്ടിറങ്ങിയതെന്ന് അസര്‍ബൈജാന്റെ അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബത്തിലെ അംഗമായ ലുഡ്മില മെല്‍ക്വോമിയന്‍. സ്വന്തം വീട് ഉപേക്ഷിച്ചുള്ള ഈ ദുരിതയാത്ര അങ്ങേയറ്റം വേദണ നിറഞ്ഞതായിരുന്നുവെന്നും കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മെല്‍ക്വോമിയന്‍ പറഞ്ഞു. അസര്‍ബൈജാന്‍ സൈനിക നടപടിയിലൂടെ പിടിച്ചെടുത്ത നഗോര്‍ണോ-കരാബാക്കില്‍ നിന്ന് അര്‍മീനിയയിലേക്കു പലായനം ചെയ്ത മെല്‍ക്വോമിയന്റെ അനുഭവങ്ങള്‍ കുടിയിറക്കപ്പെടുന്ന ജനത അനുഭവിക്കുന്ന നേരിടുന്ന ദുരിതത്തിന്റെ നേര്‍ചിത്രമാണ്.

അസർബൈജിയൻ ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് നഗോർണോ-കരാബാക്കിൽ നിന്ന് പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം ക്രൈസ്തവരാണ്. പലരും മനസില്ലാ മനസോടെ ജീവൻ ഭയന്നാണ് മാതൃരാജ്യം ഉപേക്ഷിച്ച് പാലായനം ചെയ്തത്. ആരും സ്വന്തം നാട് വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനും യുദ്ധം, പട്ടിണി, അസെറിസിന്റെ തുടർന്നുള്ള അതിക്രമങ്ങൾ എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കാനും ഞങ്ങൾക്ക് അത് ചെയ്യേണ്ടിവന്നെന്നും മെൽക്വോമിയൻ പറഞ്ഞു.

അസർബൈജിയൻ ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് നിന്ന് പലായനം ചെയ്ത ഒരു ലക്ഷത്തിലധികം അർമേനിയൻ ക്രൈസ്തവരിൽ ഒരാളായ ലുഡ്‌മില മെൽക്വോമിയൻ. 47 വയസുള്ള ഈ അർമേനിയൻ ക്രൈസ്തവൻറെ വാക്കുകളിൽ തളംകെട്ടി നിൽക്കുന്നത് സ്വന്തം നാടുപേക്ഷിച്ചു പലായനം ചെയ്യപ്പെടേണ്ടി വന്നതിന്റെ വേദനയാണ്.

ഹദ്രുത് നഗരത്തിലാണ് മെൽക്വോമിയൻ ജനിച്ചത്. കഴിഞ്ഞ മാസം വരെ നഗോർണോ-കറാബാക്കിലാണ് ജീവിച്ചത്. അസർബൈജാൻ വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട് മുഴുവൻ ജനങ്ങളും പോകാൻ നിർബന്ധിതരായെന്ന് മെൽക്വോമിയൻ പറയുന്നു. മിസൈലുകൾ തൊടുത്തുവിടുമ്പോൾ എന്റെ 17 വയസ്സുള്ള മകൾ ഭയന്ന് കരയാൻ തുടങ്ങി. ഇളയ മകൻ ധീരനെപ്പോലെയാണ് പെരുമാറിയത്. അവൻ ഭയം പ്രകടിപ്പിച്ചില്ല. ഞാൻ എന്റെ കുട്ടികളുടെ ജീവിതത്തെക്കുറിച്ചാണ് ഞാൻ ഭയപ്പെട്ടതെന്നും മെൽക്വോമിയൻ പറഞ്ഞു.

നാട് വിട്ടു പോകുന്നതിന്റെ സങ്കടം. ഇതുവരെയുള്ള അധ്വാനഫലം എല്ലാം ഇട്ടെറിഞ്ഞു പോകുന്ന ആളുകളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഒപ്പം ഭക്ഷണവും വെള്ളവും ഇല്ലാതെ ഭീതിയോടെയുള്ള യാത്ര. കിലോമീറ്ററുകൾ നീളുന്ന ഗതാഗത കുരുക്ക്. വെറും ആറുമണിക്കൂറുകൾ കൊണ്ട് മുൻപ് സഞ്ചരിച്ചിരുന്ന ദൂരം കടന്നുവരുവാൻ അന്ന് എടുത്തത് 36 മണിക്കൂറാണെന്നും വേദനയോടെ മെൽക്വോമിയൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.