മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് സെന്റ്. തോമസ് സിറോ മലബാര്‍ ഇടവകയുടെ മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും വി. സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ അഞ്ചിനായിരുന്നു തിരുനാള്‍ ആഘോഷം. 1500-ലേറെ വിശ്വാസികളാണ് തിരുക്കര്‍മങ്ങളിലും പ്രദക്ഷിണത്തിലും വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നിലും പങ്കെടുത്തത്.
ഡാന്‍ഡിനോങ്ങ് സെന്റ് ജോണ്‍സ് കോളജ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് പ്രസുദേന്തി വാഴ്ച്ച, തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്ക് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഇടവക അസി. വികാരി ഫാ. ജോയിസ് കോലംകുഴിയില്‍ സി.എം.ഐ എന്നിവര്‍ സഹകാര്‍മ്മികരായി.
തിരുന്നാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു. സിറോ-മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഭക്ഷണശാലകള്‍, ഗെയിംസ് സ്റ്റാളുകള്‍, ഫോട്ടോ ബൂത്ത്, മൂവംബര്‍ കാമ്പെയ്ന്‍ എന്നിവയും ക്രമീകരിച്ചിരുന്നു.
വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യവും വിശുദ്ധ സെബാസ്ത്യാനോസിന്റെ വിശ്വാസ തീഷ്ണതയും പ്രതിഫലിച്ച തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക സെക്രട്ടറി ആന്റോ മാത്യു, ജോയിന്റ് സെക്രട്ടറി ജൂഡ് എബ്രഹാം, കൈക്കാരന്മാരായ ബിജു വര്‍ഗീസ്, ജോസ് മാത്യു,
രാജേഷ് അഗസ്റ്റിന്‍, സിജോ ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.