വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷം നാളെ മെല്‍ബണില്‍

വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷം നാളെ മെല്‍ബണില്‍

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷം നവംബര്‍ ഏഴിന് (ചൊവ്വാഴ്ച) വൈകുന്നേരം അഞ്ചിന് ജപമാലയോടു കൂടി ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വിശുദ്ധ അന്തോണീസിനോടുള്ള നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ സ്‌നേഹവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും. തിരുക്കര്‍മ്മങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി വാര്‍ഷികാഘോഷ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

Address
St Francis Assisi Church
290 Child’s Road
Mill Park Vic – 3082


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.