ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ച് കള്ളന്‍മാര്‍. മൂന്നു പേരടങ്ങുന്ന കള്ളന്‍മാരുടെ സംഘമാണ് മോഷണം നടത്തിയത്.

മൂവര്‍ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. നെയ്മറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ ഇവരെത്തിയ സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ബ്രൂണയുടെ മാതാപിതാക്കളെ ബന്ധിച്ചതിനു ശേഷം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു കടത്തിയത്.

മൂവര്‍ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായതായി സാവോ പോളോ പോലീസ് അറിയിച്ചു. സംഘത്തിലെ ശേഷിക്കുന്ന രണ്ടുപേരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

ഒക്ടോബര്‍ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും മകള്‍ ജനിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ആരാധകരെ അറിയിച്ച നെയ്മര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പുതിയ കുഞ്ഞിന്റെ വിവരവും ലോകത്തെ അറിയിച്ചത്.

മുന്‍ പങ്കാളിയായ കരോലിന ഡാന്റസുമായുള്ള ബന്ധത്തില്‍ 12 വയസുള്ള മകനും ഉണ്ട്. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാലിനുവേണ്ടി കളിക്കുന്ന നെയ്മര്‍ പരിക്കു മൂലം ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.