തൃശൂര്‍: മെറിറ്റ് ഡേയും കേരള പിറവിയും സഹൃദയ എഞ്ചിനീയറിങ് കോളജില്‍ ആഘോഷിച്ചു. ചടങ്ങില്‍ ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
മാനേജര്‍ ഫാ.വില്‍സണ്‍ ഈരത്തറ, എക്സി.ഡയറക്ടര്‍ ഫാ.ഡോ.ആന്റോ ചുങ്കത്ത്, ഡയറക്ടര്‍ ഡോ.ലിയോണ്‍ ഇട്ടിച്ചന്‍, ജോയിന്റ് ഡയറക്ടര്‍ ഡോ.സുധാ ജോര്‍ജ് വളവി, കോളജ് പ്രിന്‍സിപ്പല്‍ ഡോ.നിക്സണ്‍ കുരുവിള, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫിന്റോ റാഫേല്‍ എന്നിവരും പങ്കെടുത്തു.
മികച്ച കോളജുകള്‍ക്കായി ബാങ്ക് ഓഫ് ബറോഡ ഏര്‍പ്പെടുത്തിയ അച്ചീവേഴ്സ് അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സഹൃദയ കോളജ് സ്വന്തമാക്കി. ബെസറ്റ് ഓള്‍ റൗണ്ടര്‍ ശ്രീരാഗ് മേനോന്‍, ബെസ്റ്റ് ഇന്‍ അക്കാഡമിക് അനുഷ്‌ക്ക സുമേഷ്, ബെസ്റ്റ് ഇന്‍ സ്പോര്‍ട്സ് ഇവാ ജോയ് എന്നിവരാണ് മികച്ച വിജയം നേടിയത്.
വിജയികള്‍ക്ക് ബാങ്ക് ഓഫ് ബറോഡ നല്‍കുന്ന 31000 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഡെപ്യൂട്ടി റീജിണല്‍ മാനേജര്‍ ടോണി.എം വെമ്പിള്ളിയില്‍ നിന്നും ഏറ്റുവാങ്ങി. 1600 കുട്ടികളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
കൂടാതെ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നൈസ് ജോര്‍ജ്, വിവേക് ബാബു അക്കര, അനുഷ്‌ക സുമേഷ്, ഏഞ്ചല മരിയ സണ്ണി, കൃതിക കൃഷ്ണ, ഫാത്തിമ ഫിദാ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
കേരളീയ തനിമയാര്‍ന്ന വൈവിധ്യങ്ങളായ വേഷങ്ങളാല്‍ വിദ്യാര്‍ഥികളും അധ്യാപക അനധ്യാപകരും ഒത്തുചേര്‍ന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. മലയാളി മങ്കയായി എസ്തേര്‍ സന്തോഷിനെയും കേരള ശ്രീമാനായി വിഘ്നേഷ് ദാസിനെയും തിരഞ്ഞെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.