കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 23 ന് കോഴിക്കോട്

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 23 ന് കോഴിക്കോട്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും. കോഴിക്കോട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് റാലിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവനാണ് റാലിയുടെ ഏകോപന ചുമതല.

യുഡിഎഫിലെ മുഴുവന്‍ പാര്‍ട്ടികളും പങ്കെടുക്കുന്ന റാലിയില്‍ മുന്നണിക്ക് പുറത്തു നിന്നുള്ള പാര്‍ട്ടികളെ കൂടി ക്ഷണിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ മുസ്ലീം സമുദായത്തിലെ വിവിധ സംഘടനകളെ റാലിയിലേക്ക് ക്ഷണിക്കും.

കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നു കാട്ടുന്ന വേദി കൂടിയാകും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയെന്ന് സുധാകരന്‍ വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പാലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളതെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.