കണ്ടല ബാങ്ക് തട്ടിപ്പ്; എൻ.ഭാസുരാംഗനെ സി.പി.ഐയിൽ നിന്നും പുറത്താക്കി; റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

കണ്ടല ബാങ്ക് തട്ടിപ്പ്; എൻ.ഭാസുരാംഗനെ സി.പി.ഐയിൽ നിന്നും പുറത്താക്കി; റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ എൻ. ഭാസുരാംഗനെതിരെ പാർട്ടി നടപടി. ബാങ്കിൻറെ മുൻ പ്രസിഡൻറായ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി. നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ജില്ലാ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഭാസുരംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് നേരത്ത തരംതാഴ്ത്തിയിരിന്നു.

ഭാസുരാംഗൻ പ്രസിഡൻറായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗൻറെ വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

നിലവിൽ ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച പുലർച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളിൽ ഉൾപ്പെടെ ഏഴിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്. എൻ.ഭാസുരാംഗൻ, മുൻ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രൻ, കെ മോഹനചന്ദ്ര കുമാർ, മാനേജർ എസ്. ശ്രീഗാർ, അപ്രൈസർ കെ.അനിൽകുമാർ എന്നിവരുടെ വീടുകളിലാണു പരിശോധന. 

അനധികൃതമായി ജീവനക്കാർക്കു ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇ.ഡി അന്വേഷണം നേരിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.