സമ്മേളനത്തിനിടെ മൈതാനത്തെ പോസ്റ്റില്‍ വലിഞ്ഞു കയറിയ യുവതിയെ പ്രസംഗം നിര്‍ത്തി അനുനയിപ്പിച്ച് മോഡി - വിഡിയോ

സമ്മേളനത്തിനിടെ മൈതാനത്തെ പോസ്റ്റില്‍ വലിഞ്ഞു കയറിയ യുവതിയെ  പ്രസംഗം നിര്‍ത്തി അനുനയിപ്പിച്ച് മോഡി - വിഡിയോ

ഹൈദരാബാദ്: പ്രധാന മന്ത്രിയോട് സംസാരിക്കുന്നതിനായി സമ്മേളന മൈതാനത്തെ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റില്‍ വലിഞ്ഞു കയറിയ യുവതിയെ പ്രസംഗം നിര്‍ത്തി അനുനയിപ്പിച്ച് നരേന്ദ്ര മോഡി.

ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‌സില്‍ മഡിഗ റിസര്‍വേഷന്‍ പോരാട്ട സമിതി (എംആര്‍പിഎസ്)യുടെ സമ്മേളനത്തില്‍ മോഡിയുടെ പ്രസംഗത്തിനിടെയായിരുന്നു സംഭവം.


പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചു പറ്റാനായി ലൈറ്റുകള്‍ ഘടിപ്പിച്ച പോസ്റ്റില്‍ കയറിയ യുവതിയോട് താഴെയിറങ്ങാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന ഉറപ്പും നല്‍കി.

ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രവര്‍ത്തകര്‍ യുവതിയെ താഴെയിറക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.