ആലപ്പുഴ: മാരാരിക്കുളം ബീച്ചില്‍ ശക്തമായ കടലൊഴുക്കില്‍ മുങ്ങിത്താണ് മരണത്തിന്റെ വക്കിലെത്തിയ യുവതിക്ക് കോസ്റ്റല്‍ പൊലീസും കോസ്റ്റല്‍ വാര്‍ഡന്മാരും രക്ഷകരായി. ബംഗാള്‍ സ്വദേശിയും ബാംഗ്ലൂരില്‍ ഐ.ടി പ്രൊഫെഷണലുമായ യുവതി കടലില്‍ കുളിക്കവേ മുങ്ങി മുങ്ങിത്താഴുകയായിരുന്നു.
ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.എസ്.ഐ ആല്‍ബര്‍ട്ട്, സി.പി.ഒ വിപിന്‍ വിജയ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സൈറസ്, ജെറോം, മാര്‍ഷല്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്.
വെള്ളത്തില്‍ ബോധരഹിതയായി കമിഴ്ന്ന് കിടന്ന യുവതിയെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കി.
ബോധം തിരിച്ചുകിട്ടിയതോടെ ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ചു. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് പറഞ്ഞ യുവതി രക്ഷകരായ കോസ്റ്റല്‍ പൊലീസിനും വാര്‍ഡന്മാര്‍ക്കും നന്ദി അറിയിച്ചു.
കോസ്റ്റല്‍ പൊലീസിന്റയും വാര്‍ഡന്മാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട ഒരു ജീവനാണ്.
വീഡീയോ കാണാം: https://www.facebook.com/keralapolice/videos/1502493486987271
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.